റമദാനിൽ ഇഫ്താർ ഓഫർ നൽകുന്ന റെസ്റ്റോറന്റുകളെ നിരീക്ഷിച്ച് അധികൃതർ

  • 06/03/2025


കുവൈത്ത് സിറ്റി: റമദാനിൽ പ്രൊമോഷണൽ തന്ത്രങ്ങൾ ഉപയോഗിക്കുന്ന റെസ്റ്റോറന്റുകളെയും ഭക്ഷണശാലകളെയും കുറിച്ച് സാമൂഹിക കാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് നോമ്പുതുറക്കുന്നവർക്ക് ഇഫ്താർ ഭക്ഷണം നൽകുന്നതിൻ്റെ മറവിൽ സംഭാവനകൾ ചോദിക്കുന്നവരെക്കുറിച്ചാണ് മുന്നറിയിപ്പ്. നോമ്പുതുറക്കുന്നവർക്ക് ഇഫ്താർ ഭക്ഷണം ലഭ്യമാക്കുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ച റെസ്റ്റോറന്റുകളെ മന്ത്രാലയത്തിൻ്റെ ടീമുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നിയമലംഘനം ആവർത്തിക്കുകയാണെങ്കിൽ ലൈസൻസ് പിൻവലിക്കുന്നത് പോലുള്ള നിയമപരമായ നടപടികൾ സ്വീകരിക്കും. കുവൈത്ത് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ചില പള്ളികൾക്കും റെസിഡൻഷ്യൽ ഏരിയകൾക്കും സമീപമുള്ള 80-ലധികം വസ്ത്രങ്ങൾ ശേഖരിക്കുന്ന കിയോസ്‌കുകൾ നീക്കം ചെയ്‌തുവെന്നും വൃത്തങ്ങൾ അറിയിച്ചു.

Related News