കുവൈത്തിൽ ചികിത്സയിലിരിക്കെ മുണ്ടക്കയം സ്വദേശി മരണപ്പെട്ടു

  • 06/03/2025

 

കുവൈത്ത് : മുണ്ടക്കയം വേലനിലം നെന്മണി വെച്ചൂർ വീട്ടിൽ ജോസഫ് വർഗീസ് (രാരിച്ചൻ ) 56 മരണപ്പെട്ടു. സബാ ഹോസ്പിറ്റലിൽ ചികിത്സായിലിരിക്കെയാണ് മരണം. അബ്ബാസിയ ഇടവകയിലെ സെൻറ് അൽഫോൻസാ വാർഡിൻറെ മുൻ വാർഡ് ലീഡർ ആയിരുന്നു. ഫവാസ് ട്രേഡിങ് ആൻഡ് എഞ്ചിനീയറിങ് സർവീസ് കമ്പിനിയിലായിരുന്നു ജോലി. ഭാര്യ ജോളി ജോസഫ് അമീരി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആണ്. മക്കൾ, മഹിമ, മേഘ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

വെള്ളിയാഴ്ച ഉച്ചക്ക് സഭ മോർച്ചറിയിൽ പൊതുദർശനം ഉണ്ടാകും, ഞായറാഴ്ച രാവിലെ നിന്മേനി, മുണ്ടക്കയത് ഉള്ള വീട്ടിൽ കൊണ്ടുവരുന്നതും ഉച്ചകഴിഞ്  St. Marys Church വേലനിലം പള്ളിയിൽ അടക്കം ചെയ്യും. 

Related News