ബംഗളുരുവിലെ ഒരു ഗോഡൗണില്‍ നിന്ന് 830 കിലോഗ്രാം മുടി നഷ്ടപ്പെട്ടതായി പരാതി. രാത്രി ഒരുസംഘം ആളുകളെത്തി പൂട്ട് തകർത്ത് നടത്തിയ മോഷണത്തില്‍ ഒരു കോടി രൂപ വിലവരുന്ന മുടിയാണ് നഷ്ടമായതെന്ന് വ്യാപാരി പൊലീസിനോട് പറഞ്ഞു. നോർത്ത് ബംഗളുരുവിലെ ലക്ഷ്മിപുര ക്രോസിലാണ് സംഭവം. മോഷ്ടാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
മുടിയുടെ മൊത്തവ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന കെ വെങ്കടസ്വാമി എന്നയാള്‍ ഫെബ്രുവരി 12നാണ് ഹെബ്ബാളില്‍ നിന്ന് ലക്ഷ്മിപുര ക്രോസിലേക്ക് തന്റെ ഗോഡൗണ്‍ മാറ്റിയത്. കെട്ടിടത്തിന്റെ ബേസ്മെന്റില്‍ പ്രവർത്തിച്ചിരുന്ന ഗോഡൗണില്‍ 27 ബാഗുകളിലായി 830 കിലോ മനുഷ്യ മുടി സൂക്ഷിച്ചിരുന്നു. 28ന് അർദ്ധരാത്രി ഒരു ബലോറോ കാർ ഗോഡൗണിന് മുന്നില്‍ എത്തുന്നത് സിസിടിവിയില്‍ കാണാം. ഇവർ പുറത്തിറങ്ങി ഇരുമ്ബ് ദണ്ഡുകള്‍ ഉപയോഗിച്ച് ലോക്ക് തകർത്ത ശേഷം വാഹനത്തില്‍ എടുത്തുവെച്ച് വേഗത്തില്‍ ഓടിച്ചുപോകുന്നു.
പരിസരത്തുള്ള ഒരാള്‍ ഈ സമയത്ത് സ്ഥലത്തെത്തുകയും സംഘം ബാഗുകള്‍ വാഹനത്തില്‍ കയറ്റുന്നത് കാണുകയും ചെയ്തെങ്കിലും ഗോഡൗണിലെ ആളുകള്‍ തന്നെയായിരിക്കും എന്ന് കരുതി ഇടപെടാതെ വീട്ടിലേക്ക് പോയി. സാധനങ്ങള്‍ കയറ്റിയവർ തെലുങ്കിലാണ് സംസാരിച്ചിരുന്നതെന്ന് ഇയാള്‍ പറഞ്ഞു. പിന്നീട് അടുത്തെത്തിയ ഒരാള്‍ക്ക് മുടി റോഡില്‍ വീണ് കിടക്കുന്നത് കണ്ട് സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. അപ്പോഴേക്കും സംഘം സ്ഥലംവിട്ടുകഴിഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?