ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട പെണ്‍സുഹൃത്തുക്കളുടെ സഹായത്തോടെ 35 കാരിയായ കാമുകിയെ കൊന്ന് 22കാരനായ യുവാവ്. തിരുചിറപ്പള്ളി സ്വദേശി ലോകനായകി എന്ന 35കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കാമുകനായ അബ്ദുല്‍ അസീസ്, ഡേറ്റിംഗ് ആപ്പിലൂടെ യുവാവിന്റെ സുഹൃത്തുക്കളായ താവിയ സുല്‍ത്താന , ആർ.മോനിഷ എന്നിവർ ചേർന്നായിരുന്നു കൊലപാതകം. മൂന്ന് പേരെ കൊലപാതകത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം ചെയ്യാമെന്ന അബ്ദുല്‍ അസീസിന്‍റെ വാഗ്ദാനം വിശ്വസിച്ച് ലോകനായകി മതം മാറിയിരുന്നു.
എഞ്ചിനിയറിങ് വിദ്യാർത്ഥി ആയ അബ്ദുല്‍ അസീസ് സമൂഹമാധ്യമങ്ങളിലൂടെയാണ് വർഷങ്ങള്‍ക്ക് മുൻപ് ലോകനായകിയെ പരിചയപ്പെട്ടത്. വിവാഹം ചെയ്യാമെന്ന ഇയാളുെ വാഗ്ദാനം വിശ്വസിച്ച് ലോകനായകി മതം മാറി. എന്നാല്‍ ഇയാള്‍ക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് വ്യക്തമായതിന് പിന്നാലെ ഉടൻ വിവാഹം നടത്തണമെന്ന് ആവശ്യപ്പെടാൻ തുടങ്ങി. അടുത്തിടെ വിവാഹം ചെയ്തില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതി ആത്മഹത്യാ ശ്രമവും നടത്തിയിരുന്നു. ഇതോടെയാണ് മാർച്ച് 1 ന് യുവാവ് എത്തി 35കാരിയെ കൂട്ടിക്കൊണ്ട് പോന്നത്.
കാർ വാടകയ്ക്ക് എടുത്ത സംഘം യേർക്കാടിന് അടുത്ത് എത്തിയതോടെ ഉയർന്ന അളവില്‍ ഉറക്കുമരുന്ന് കുത്തി വച്ച ശേഷം യുവതിയെ കൊക്കയിലേക്ക് വലിച്ചെറിഞ്ഞ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. നഴ്സിംഗ് വിദ്യാർത്ഥിനി ആയ മോനിഷയാണ് ലോകനായകിക്ക് വിഷം കുത്തിവച്ചത്. സേലത്ത് സ്വകാര്യ സ്കൂളിലെ അധ്യാപികയായി ജോലി ചെയ്തിരുന്ന യുവതി ഒരു ഹോസ്റ്റലില്‍ ആയിരുന്നു താമസിച്ചിരുന്നത്. മൃതദേഹം തിരിച്ചറിഞ്ഞതിന് പിന്നാലെ ഇവരുടെ ഫോണ്‍ വിളികള്‍ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.
പെരമ്ബളൂരിലെ സ്വകാര്യ കോളേജിലെ അവസാന വർഷ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ് അറസ്റ്റിലായ യുവാവ്. ചെന്നൈയില്‍ സോഫ്റ്റ്വെയർ ജീവനക്കാരിയാണ് സുല്‍ത്താന. വില്ലുപുരത്തെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയാണ് 21കാരിയായ മോനിഷ. 22കാരൻ ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവരുമായി അടുത്തത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?