ചരിത്രത്തില്‍ ആദ്യം; വനിതാ ദിനത്തില്‍ മോദിക്ക് സുരക്ഷയൊരുക്കാന്‍ വനിതാ ഉദ്യോഗസ്ഥര്‍

  • 07/03/2025

അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച്‌ എട്ടിന് പ്രധാനമന്ത്രിയുടെ മുഴുവന്‍ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുന്നത് വനിതാ ഉദ്യോഗസ്ഥര്‍. ഗുജറാത്തിലെ നവസാരി ജില്ലയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലായിരിക്കും വനിതാ സംഘം സുരക്ഷ ഒരുക്കുക. രാജ്യ ചരിത്രത്തിലാദ്യമാണാണ് പ്രധാനമന്ത്രിയുടെ പരിപാടിക്ക് വനിതകള്‍ സുരക്ഷയൊരുക്കുന്നത്

'രാജ്യാന്തര വനിതാ ദിനത്തോടനുബന്ധിച്ച്‌ ഗുജറാത്ത് പൊലീസാണ് പ്രധാനമന്ത്രിക്കായി വനിതാ സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണിത്. നവസാരിയിലെ വാന്‍സി ബോര്‍സി ഗ്രാമത്തിലെ ഹെലിപാഡില്‍ പ്രധാനമന്ത്രി എത്തുന്നതു മുതല്‍ പരിപാടി നടക്കുന്ന സ്ഥലം വരെയുള്ള മുഴുവന്‍ സുരക്ഷാ ക്രമീകരണങ്ങളും വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യും.' - ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവി പറഞ്ഞു.

Related News