ബാങ്കുകൾ തമ്മിലുള്ള ഓൺലൈൻ ഇടപാടുകൾക്ക് ഫീസ് വരുന്നു

  • 09/03/2025


കുവൈത്ത് സിറ്റി: പ്രാദേശിക ബാങ്കുകൾ തമ്മിലുള്ള ഓൺലൈൻ സാമ്പത്തിക കൈമാറ്റങ്ങളിൽ ഫീസ് ചുമത്തണണെന്ന് നിര്‍ദേശം. ബാങ്കുകൾ നടത്തുന്ന തുടർച്ചയായ വികസനത്തിനും ഡിജിറ്റൽ പരിവർത്തന സംരംഭങ്ങൾക്കുമുള്ള ചെലവുകൾ മറികടക്കാൻ സഹായിക്കുന്ന വരുമാനം ഉണ്ടാക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. നിലവിൽ സൗജന്യമായി നൽകുന്ന ഇത്തരം സേവനങ്ങൾക്ക് പകരമായി വ്യത്യസ്ത ബാങ്കുകൾ തമ്മിലുള്ള ഓൺലൈൻ കൈമാറ്റങ്ങൾക്ക് ഫീസ് ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

ബ്രാഞ്ച് ഓഫീസുകൾ വഴി നടത്തുന്ന കൈമാറ്റങ്ങൾക്ക് നിലവിൽ അഞ്ച് ദിനാർ ബാങ്കുകൾ ഈടാക്കുന്നുണ്ടെങ്കിലും, പുതിയ പദ്ധതിയിൽ ഒരേ ബാങ്കിനുള്ളിലെ ബ്രാഞ്ച് വഴിയുള്ള കൈമാറ്റ ഫീസുകൾ മാറ്റമില്ലാതെ തുടരും. എന്നാൽ, വ്യത്യസ്ത ബാങ്കുകൾ തമ്മിലുള്ള ഓൺലൈൻ കൈമാറ്റങ്ങൾക്ക് ഓരോ ഇടപാടിനും ഒന്ന് മുതൽ രണ്ട് ദിനാർ വരെ ഫീസ് ഈടാക്കും. ഓരോ ബാങ്കും അതിന്റെ തന്ത്രപരമായ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി ഈ പരിധിക്കുള്ളിൽ നിരക്ക് നിശ്ചയിക്കും.

Related News