ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കുള്ള ശിക്ഷ കർശനമാക്കി കുവൈത്ത്

  • 10/03/2025


കുവൈത്ത് സിറ്റി: കുവൈത്തിൽ ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കുള്ള ശിക്ഷ കർശനമാക്കാൻ തീരുമാനം. റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ലൈസൻസില്ലാത്ത ഡ്രൈവർമാരെയും അസാധുവായതോ അനുയോജ്യമല്ലാത്തതോ ആയ ലൈസൻസുകളുള്ള വാഹനങ്ങൾ ഓടിക്കുന്നവരെയും ലക്ഷ്യമിട്ടാണ് കുവൈത്തിൽ പുതിയ നിയമങ്ങൾ വന്നിട്ടുള്ളത്. 2025 ഏപ്രിൽ 22-ന് പ്രാബല്യത്തിൽ വരുന്ന ഈ നിയമം, നിയമലംഘനങ്ങൾ തടയുകയും ലൈസൻസിംഗ് ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നത്. 

പുതിയ നിയമങ്ങൾ പ്രകാരം, ലൈസൻസില്ലാതെ ഒരു മോട്ടോർ വാഹനം ഓടിക്കുകയോ, വാഹനം ഓടിക്കാൻ അനുവാദമില്ലാത്ത ലൈസൻസ് ഉപയോഗിച്ച് ഓടിക്കുകയോ, റദ്ദാക്കിയതോ സസ്പെൻഡ് ചെയ്തതോ ആയ ലൈസൻസ് ഉപയോഗിച്ച് ഓടിക്കുകയോ ചെയ്താൽ സെറ്റിൽമെന്‍റ് ഓര്‍ഡര്‍ നൽകും. കേസ് കോടതിയിലേക്ക് റഫർ ചെയ്താൽ, മൂന്ന് മാസം വരെ തടവും 150 മുതൽ 300 കുവൈത്തി ദിനാര്‍ വരെ പിഴയും, അല്ലെങ്കിൽ ഈ ശിക്ഷകളിൽ ഏതെങ്കിലും ഒന്നും ഉൾപ്പെട്ടേക്കാം.

Related News