സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എംപിമാര്‍. കെ സി വേണുഗോപാല്‍, ശശി തരൂര്‍, വി കെ ശ്രീകണ്ഠന്‍ എന്നിവരാണ് വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചത്. ആശാവര്‍ക്കര്‍മാര്‍ കഴിഞ്ഞ 30 ദിവസമായി തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലാണ്. അവര്‍ക്ക് ദിവസവേതനം ലഭിക്കുന്നില്ല. ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും പരസ്പരം പഴി ചാരുകയാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.
ആശ വര്‍ക്കര്‍മാര്‍ രാജ്യത്തെ ആരോഗ്യരംഗത്തെ പോരാളികളാണ്. അവര്‍ക്ക് ദിവസം വെറും 232 രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. ഇത് കൃത്യമായി ലഭിക്കുന്നുമില്ല. ഇതേത്തുടര്‍ന്നാണ് അവര്‍ സമരത്തിലേക്ക് പോയത്. സംസ്ഥാനസര്‍ക്കാര്‍ അവരെ അധിക്ഷേപിക്കുകയാണ്. ആശ വര്‍ക്കര്‍മാരുടെ വിഷയത്തില്‍ കേന്ദ്രം കേരളത്തെയും, കേരള സര്‍ക്കാര്‍ കേന്ദ്രത്തെയും പരസ്പരം കുറ്റപ്പെടുത്തുന്ന അവസ്ഥയാണ്. ആരാണ് ഈ വിഷയത്തില്‍ ഉത്തരവാദികള്‍ എന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ആശ വര്‍ക്കര്‍മാര്‍ക്ക് വ്യത്യസ്ത പ്രതിഫലമാണ് നല്‍കുന്നത്. തെലങ്കാനയും കര്‍ണാടകയും സിക്കിമും ഏറ്റവും കൂടുതല്‍ ശമ്ബളം നല്‍കുന്നു. പിന്നെ കേരളത്തിന് മാത്രം തടസ്സമെന്താണെന്നാണ് അവര്‍ ചോദിക്കുന്നത്. ആശ വര്‍ക്കര്‍മാര്‍ ജോലിയില്‍ നിന്നും വിരമിച്ചാല്‍ വെറും കയ്യോടെ പോകേണ്ട നിലയാണ്. ഇത് എന്തൊരു ജോലിയാണ്?. അവര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ നല്‍കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ആശാവര്‍ക്കര്‍മാര്‍ക്ക് 21,000 രൂപയായി ശമ്ബളം നിജപ്പെടുത്തണമെന്നും ആവശ്യമുന്നയിച്ചു.
ഓണറേറിയം വര്‍ധന, കുടിശ്ശിക വിതരണം ചെയ്യണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തന്റെ മണ്ഡലത്തിലുള്‍പ്പെടുന്ന സെക്രട്ടേറിയറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ സമരം നടത്തുകയാണെന്ന് ശശി തരൂര്‍ ലോക്‌സഭയില്‍ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?