കള്ളപ്പണം വെളുപ്പിക്കൽ നിയമങ്ങൾ കർശനമാക്കാൻ കുവൈത്ത്

  • 10/03/2025



കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ നിയമങ്ങൾ കർശനമാക്കാൻ കുവൈത്ത്. രാജ്യം നിലവിൽ സാക്ഷ്യം വഹിക്കുന്ന സാമ്പത്തിക വിപ്ലവത്തിന്‍റെ വെളിച്ചത്തിൽ, വേരുകളിൽ നിന്ന് തന്നെ അഴിമതി ഇല്ലാതാക്കുന്നതിനും പുതിയ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം തയ്യാറാക്കാനുള്ള സർക്കാർ ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ നിയമം നമ്പർ 106/2013-ലെ പഴുതുകൾ പരിഹരിക്കണണെന്ന് സാമ്പത്തിക, നിയമ വിദഗ്ധർ ആവശ്യപ്പെട്ടു. നിലവിലെ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിലെ പരാജയത്തിൻ്റെ കാരണങ്ങൾ കണ്ടെത്തേണ്ടതിൻ്റെ ആവശ്യകതയുണ്ടെന്ന് വിദഗ്ധർ പറഞ്ഞു. 

ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (FATF) കുവൈത്തിനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതിനാൽ. കള്ളപ്പണം വെളുപ്പിക്കൽ നിലനിൽക്കുന്നത് ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു, അതുപോലെ പണപ്പെരുപ്പ സമ്മർദ്ദങ്ങൾക്ക് കാരണമാകുന്നുവെന്നും വിദഗ്ധർ വാദിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ സ്പെഷ്യലൈസ് ചെയ്ത അഭിഭാഷകനായ അലി അൽ അത്താർ, പുതിയ നിയമത്തിൽ സമഗ്രവും അടിയന്തിരവുമായ പണം ട്രാക്കിംഗ് സംവിധാനങ്ങൾ ഉൾപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

Related News