ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഖുലാബാദില്‍ സ്ഥിതി ചെയ്യുന്ന മുഗള്‍ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന ആവശ്യത്തെ പിന്തുണച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.
മുൻ കോണ്‍ഗ്രസ് സർക്കാർ ശവകുടീരം ആർക്കിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യക്ക് കൈമാറി സംരക്ഷിച്ചതിനാല്‍ നിയമപരമായി മാത്രമേ ശവകുടീരം നീക്കം ചെയ്യാനാകൂവെന്നും അദ്ദേഹം പറഞ്ഞു. നമുക്കെല്ലാവർക്കും ഇക്കാര്യത്തില്‍ എതിരഭിപ്രായമില്ല. പക്ഷേ നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുവേണം അതുചെയ്യാൻ. കാരണം ശവകുടീരം സംരക്ഷിത സ്ഥലമാണ്. കുറച്ച് വർഷങ്ങള്‍ക്ക് മുമ്ബ് കോണ്‍ഗ്രസ് ഭരണകാലത്ത് ഈ സ്ഥലം എ.എസ്.ഐയുടെ സംരക്ഷണയില്‍ വിട്ടുനല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറാത്ത രാജാവ് ഛത്രപതി ശിവാജി മഹാരാജിന്റെ പിൻഗാമിയും ബിജെപിയുടെ സത്താറ എംപിയുമായ ഉദയൻരാജെ ഭോസാലെയാണ് ഔറംഗസീബിന്റെ ശവകുടീരം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ജെസിബി ഉപയോഗിച്ച് ശവക്കുഴി പൊളിച്ചുമാറ്റണം. ഔറംഗസീബ് കള്ളനും കൊള്ളക്കാരനുമായിരുന്നുവെന്നും ഉദയൻരാജെ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?