സൽമിയയിലേക്കുള്ള ഫിഫ്ത് റിംഗ് റോഡ് എക്‌സ്‌പ്രസ് വേ ടണൽ തുറന്നു

  • 11/03/2025



കുവൈത്ത് സിറ്റി: ചൊവ്വാഴ്ച പുലർച്ചെ സൽമിയയിലേക്കുള്ള ഫിഫ്ത് റിംഗ് റോഡ് എക്‌സ്‌പ്രസ് വേ ടണൽ തുറന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ ഖാലിദ് അൽ ഒസൈമി അറിയിച്ചു. പൊതുമരാമത്ത് മന്ത്രിയും വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജം എന്നിവയുടെ ആക്ടിംഗ് മന്ത്രിയുമായ ഡോ. നൗറ അൽ മിഷാന്റെ നിർദ്ദേശപ്രകാരം, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റുമായി സഹകരിച്ചാണ് എക്‌സ്‌പ്രസ് വേ ടണൽ തുറന്നത്.

രാജ്യത്തെ റോഡ് ശൃംഖലയെ നവീകരിക്കാനും വികസിപ്പിക്കാനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതിയെന്നും ഇത് പ്രത്യേകിച്ച് തുരങ്കത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ കൂടുതൽ മികച്ച രീതിയിലുള്ള ​ഗതാ​ഗതത്തിന് സഹായിക്കുമെന്നും അൽ ഒസൈമി പറഞ്ഞു. രാജ്യത്ത് ദ്രുതഗതിയിലുള്ള നഗര വികസനത്തിന് അനുസൃതമായി, റോഡുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും അതോറിറ്റി ഉയർന്ന എഞ്ചിനീയറിംഗ് മാനദണ്ഡങ്ങൾക്കനുസൃതമായി അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പിലാക്കുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News