അപൂർവമായ ഹോക്‌സ്ബിൽ കടലാമയെ രക്ഷിച്ച് ‍ഡൈവിം​ഗ് ടീം

  • 11/03/2025



കുവൈത്ത് സിറ്റി: തെക്കൻ കുവൈത്ത് കടലിലെ ബ്‌നായിദറിൽ ഉപേക്ഷിക്കപ്പെട്ട മൂന്ന് ടൺ മത്സ്യബന്ധന വലകൾ നീക്കം ചെയ്ത് വോളൻ്ററി എൻവയോൺമെൻ്റൽ ഫൗണ്ടേഷനിലെ കുവൈത്ത് ഡൈവിംഗ് ടീം. അപൂർവമായ ഹോക്‌സ്ബിൽ കടലാമ ഉൾപ്പെടെയുള്ള കുടുങ്ങിപ്പോയ സമുദ്രജീവികളെ ടീം രക്ഷിക്കുകയും ചെയ്തു. ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി സയൻ്റിഫിക് സെൻ്ററിന് അവയെ കൈമാറി. ബ്‌നൈദർ തീരത്തുനിന്ന് മൂന്ന് കിലോമീറ്റർ അകലെ വലകൾ വീണതായി ഡൈവിംഗ് ടീമിന് റിപ്പോർട്ട് ലഭിച്ചെന്നും, നാവിഗേഷനും സമുദ്രജീവികൾക്കും അവയുടെ അപകടം കണക്കിലെടുത്ത് അവ നീക്കം ചെയ്യാൻ പുറപ്പെട്ടുവെന്നുമാണ് ടീം ലീഡർ വാലിദ് അൽ ഫാദൽ പറഞ്ഞത്.

Related News