ജോലിക്കിടയിൽ വെള്ളമടിച്ച് പൂസായ ഹൌസ് ഡ്രൈവറെ പിടികൂടി സ്പോൺസർ; നാടുകടത്താൻ തീരുമാനം

  • 12/03/2025




കുവൈത്ത് സിറ്റി: കടുത്ത മദ്യലഹരിയിൽ സ്പോൺസർ പിടികൂടിയതിനെത്തുടർന്ന് പ്രവാസിയെ നാടുകടത്താനും വീണ്ടും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താനും തീരുമാനം. സബാഹ് അൽ അഹ്മദ് റെസിഡൻഷ്യൽ ഏരിയ പോലീസ് സ്റ്റേഷനിൽ ഡ്രൈവറെ തടഞ്ഞുവെച്ചിരിക്കുകയാണ്. 54 വയസ്സുള്ള ഒരു കുവൈത്തി പൗരൻ ഉച്ചയ്ക്ക് സഹകരണ സംഘത്തിലേക്ക് കൊണ്ടുപോകാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാൽ, ഡ്രൈവർ അസാധാരണമായ അവസ്ഥയിൽ മുറിയിൽ നിന്ന് പുറത്തുവരികയും മദ്യത്തിന്റെ സ്വാധീനത്തിലാണെന്ന് വ്യക്തമാവുകയും ചെയ്തു. 

ഉടൻ തന്നെ പട്രോൾ യൂണിറ്റിനെ സംഭവസ്ഥലത്തേക്ക് അയച്ചെന്നും അവിടെവെച്ച് ഡ്രൈവറെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. നാടുകടത്തുന്നത് തടയുന്ന നിയമപരമായ പ്രശ്നങ്ങളൊന്നും ഡ്രൈവർക്കില്ലെന്ന് സ്ഥിരീകരിച്ച ശേഷം, അധികൃതർ അയാളെ നാടുകടത്താനും വീണ്ടും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താനും തീരുമാനിച്ചു. ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതുവരെ ഡ്രൈവർ പോലീസ് സ്റ്റേഷനിൽ തടങ്കലിൽ തുടരും.

Related News