ട്രാവൽ ബാൻ അപേക്ഷകൾ ഇനി മുതൽ സഹേൽ ആപ്പ് വഴി

  • 12/03/2025



കുവൈത്ത് സിറ്റി: ട്രാവൽ ബാൻ അപേക്ഷകൾ ഇനി മുതൽ ഏകീകൃത സർക്കാർ ഇലക്ട്രോണിക് സേവന ആപ്ലിക്കേഷനായ സഹേൽ വഴി അഭ്യർത്ഥിക്കാം. ഈ സേവനം ആരംഭിച്ചതായി നീതിന്യായ മന്ത്രാലയം അറിയിച്ചു. അപേക്ഷകർക്ക് പ്രതികൾക്കെതിരെ യാത്രാ നിരോധന അഭ്യർത്ഥനകൾ സമർപ്പിക്കാനും, ബന്ധപ്പെട്ട ഫീസ് അടയ്ക്കാനും, അവരുടെ അഭ്യർത്ഥനകളുടെ പുരോഗതി ഇലക്ട്രോണിക് ആയി ട്രാക്ക് ചെയ്യാനും സഹേൽ ആപ്പ് വഴി സാധിക്കും. ആപ്ലിക്കേഷൻ വഴി ലഭ്യമായ ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് എൻഫോഴ്‌സ്‌മെൻ്റിൻ്റെ സേവനങ്ങളുടെ ഭാഗമാണ് 'യാത്രാ നിരോധന അഭ്യർത്ഥന' സേവനമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Related News