സെൻട്രൽ ജയിലിലെ പ്രതിയെ കോടതിയിൽ ഹാജരാക്കിയില്ലെങ്കിൽ ജയിൽ ഡയറക്ടർക്ക് പിഴ

  • 12/03/2025


കുവൈത്ത് സിറ്റി: സെൻട്രൽ ജയിലിൽ നിന്ന് പ്രതികളെ ഹാജരാക്കാത്ത ഓരോ കേസിലും സെൻട്രൽ ജയിൽ ഡയറക്ടർക്ക് 300 ദിനാർ വീതം പിഴ ചുമത്താൻ കൗൺസിലർ അബ്ദുൾ വഹാബ് അൽ മൈലി അധ്യക്ഷനായ ക്രിമിനൽ കോടതി തീരുമാനിച്ചു. തടവുകാരുടെ പട്ടികയിൽ പിഴ 2,800 ദിനാറിലെത്തിയിട്ടുണ്ട്. ഒരു കൊലപാതക കേസിൽ പബ്ലിക് പ്രോസിക്യൂഷൻ്റെ വാദം കേൾക്കാൻ ക്രിമിനൽ കോടതി തയ്യാറെടുക്കുകയായിരുന്നു. എന്നാൽ പ്രതിയെ ജയിൽ സെല്ലിൽ നിന്ന് ഹാജരാക്കിയിട്ടില്ലെന്ന് വ്യക്തമായി. മറ്റ് പ്രതികളെ വിളിച്ചുവരുത്തിയപ്പോൾ അവരെയും സെൻട്രൽ ജയിലിൽ നിന്ന് ഹാജരാക്കിയിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഇത് കോടതി നടപടികൾ തടസപ്പെടുത്തുന്നതിനാൽ വിചാരണയ്ക്ക് ഹാജരാക്കാത്ത ഓരോ തടവുകാരനും ജയിൽ ഡയറക്ടർക്ക് പിഴ ചുമത്താൻ കോടതി തീരുമാനിക്കുകയായിരുന്നു.

Related News