പാലക്കാട് സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 13/03/2025



കുവൈറ്റ് സിറ്റി : പാലക്കാട് മണലി അക്ഷയ വാര്യം വീട്ടിൽ  മാധവൻ കുട്ടി വാര്യർ രമേഷ് കുമാർ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അമീരി ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടു. പൽപക് സാൽമിയ ഏരിയ അംഗമായിരുന്നു. പൽപ്പകിന്റെ മുൻ വനിതാ വേദി ജനറൽ കൺവീനർ ബിന്ദു വരദയുടെ ഭർത്താവാണ്. മക്കൾ രബിരാം രമേഷ് വാര്യർ (കുവൈറ്റ് ഇന്ത്യ ഇൻറർനാഷണൽ എക്സ്ചേഞ്ച്) രശ്മി രമേഷ് വാരിയർ (ഫാഷൻ ഡിസൈനർ, മുംബൈ). മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു. 

Related News