ഇനി ശൈത്യകാല വസ്ത്രങ്ങൾ മടക്കി വച്ചോളു; ഈ വാരാന്ത്യം മുതൽ താപനില ഉയരും

  • 13/03/2025



കുവൈത്ത് സിറ്റി: ഈ വാരാന്ത്യം മുതൽ അടുത്ത ആഴ്ച വരെ രാജ്യത്തുടനീളം താപനില ഉയരാൻ തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ അറിയിച്ചു. പകൽ സമയത്തെ താപനില 20 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ഉയർന്ന് 30 ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുമെന്നും രാത്രിയിൽ മിതമായ അവസ്ഥയായിരിക്കുമെന്നും എന്നാൽ മരുഭൂമി പ്രദേശങ്ങളിൽ തണുപ്പ് കൂടുതലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഞായറാഴ്ച രാത്രിയും പകലും തുല്യ ദൈർഘ്യമുള്ള ദിവസത്തിന് സാക്ഷ്യം വഹിക്കുമെന്നും അതിനുശേഷം പകൽ ദൈർഘ്യം കൂടുകയും രാത്രികൾ കുറയുകയും സൂര്യരശ്മികളുടെ പതിക്കുന്ന കോൺ ഉയരുകയും വരും കാലയളവിൽ താപനില ക്രമേണ വർദ്ധിക്കാൻ കാരണമാകുമെന്നും റമദാൻ സൂചിപ്പിച്ചു.

Related News