ഗതാഗത നിയമലംഘനത്തിന് കഴിഞ്ഞ വർഷം 74 പ്രവാസികളെ നാടുകടത്തി

  • 13/03/2025



കുവൈറ്റ് സിറ്റി : ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയതിന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് വകുപ്പ് (GTD) 2024-ൽ 74 പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ട്. അമിത വേഗത, റെഡ് സിഗ്നൽ ലംഘിക്കൽ, അശ്രദ്ധമായി വാഹനമോടിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.അതേസമയം, വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങൾ പാലിക്കാനും നിയമലംഘനങ്ങൾ ഒഴിവാക്കാനും ആഹ്വാനം ചെയ്യുന്ന പുതിയ ഗതാഗത നിയമം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരുമെന്ന് വകുപ്പ് ആവർത്തിച്ചു.

Related News