സാമൂഹിക മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് കുവൈത്തിക്ക് രണ്ട് വർഷം തടവ് ശിക്ഷ

  • 13/03/2025



കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് കുവൈത്തിക്ക് രണ്ട് വർഷം തടവ് ശിക്ഷ. കൗൺസിലർ ഡോ. ഫഹദ് ബൂസ്ലൈബിന്റെ അധ്യക്ഷതയിലുള്ള അപ്പീൽ കോടതി ഡോ. (ടി.എ.)യ്ക്കാണ് ശിക്ഷ വിധിച്ചത്. മുൻ എംപി മുഹൽഹൽ അൽ മുദാഫിനെ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് അൽ നവാഫ് ചോദ്യം ചെയ്ത വേളയിൽ രാഷ്ട്രീയ ഫണ്ടുകളെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ (എക്സ്) വഴി വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് അമീറിൻ്റെ അവകാശങ്ങളെ വെല്ലുവിളിക്കുകയും രാഷ്ട്രത്തിൻ്റെ അന്തസ്സ് തകർക്കുകയും ചെയ്തു എന്ന ആരോപണങ്ങളെ തുടർന്നാണ് ശിക്ഷ.

2023 നവംബർ 27-ന് സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റിൽ വെച്ച് പ്രതി കുവൈത്തിന്റെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് ആഭ്യന്തര, അന്തർദേശീയ പ്രേക്ഷകർക്ക് ലഭ്യമായ (എക്സ്) എന്ന പ്ലാറ്റ്‌ഫോമിൽ വ്യാജവും ദുരുദ്ദേശപരവുമായ കിംവദന്തികൾ പ്രചരിപ്പിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ ആരോപിച്ചു. ഈ പോസ്റ്റ് രാഷ്ട്രത്തിൻ്റെ പ്രശസ്തിക്ക് കളങ്കം വരുത്താനും അതിൻ്റെ അന്തസ്സ് ദുർബലപ്പെടുത്താനും ദേശീയ താൽപ്പര്യങ്ങൾക്ക് ഹാനികരമാക്കാനും സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.

Related News