കുവൈറ്റിലെ ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു; മന്ത്രിസഭാ തീരുമാനം അറിയാം

  • 13/03/2025

കുവൈറ്റ് സിറ്റി, മാർച്ച് 13 : ആക്ടിംഗ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ അധ്യക്ഷതയിൽ ഇന്ന് വ്യാഴാഴ്ച മന്ത്രിസഭയുടെ പ്രതിവാര യോഗം ചേർന്നു. ഈദ് അൽ-ഫിത്തറിന്റെ ആദ്യ ദിവസം 2025 മാർച്ച് 30 ഞായറാഴ്ചയാണെങ്കിൽ, ഈദ് അൽ-ഫിത്തറിന്റെ ഭാഗമായി എല്ലാ മന്ത്രാലയങ്ങൾക്കും, സർക്കാർ ഏജൻസികൾക്കും, പൊതു സ്ഥാപനങ്ങൾക്കും മൂന്ന് ദിവസത്തെ അവധി നൽകാൻ കൗൺസിൽ സെഷനിൽ അംഗീകാരം നൽകി. തുടർന്ന് ഏപ്രിൽ 2 ബുധനാഴ്ച പ്രവൃത്തി പുനരാരംഭിക്കും.

ഈദുൽ ഫിത്തറിന്റെ ആദ്യ ദിവസം മാർച്ച് 31 തിങ്കളാഴ്ചയാണെന്ന് സ്ഥിരീകരിച്ചാൽ, മാർച്ച് 30 ഞായറാഴ്ച മുതൽ അഞ്ച് ദിവസത്തേക്ക് ജോലി നിർത്തിവയ്ക്കാനും ഏപ്രിൽ 6 ഞായറാഴ്ച ജോലി പുനരാരംഭിക്കാനും മന്ത്രിസഭയുടെ പ്രതിവാര യോഗത്തിൽ തീരുമാനിച്ചു.

അവശ്യ സേവനങ്ങളോ പ്രത്യേക ജോലി സ്വഭാവമോ ഉള്ള സ്ഥാപനങ്ങൾക്ക്, പൊതു സേവനങ്ങളുടെ തുടർച്ചയും പൊതുതാൽപ്പര്യവും ഉറപ്പാക്കിക്കൊണ്ട്, അവരുടെ അവധിക്കാല ഷെഡ്യൂൾ ബന്ധപ്പെട്ട അധികാരികൾ നിർണ്ണയിക്കും. 

Related News