കുവൈത്തിൽ ഭൂചലനം; 3.9 തീവ്രത രേഖപ്പെടുത്തി

  • 15/03/2025



കുവൈറ്റ് സിറ്റി : കുവൈത്തിലെ മനാഖീഷ് മേഖലയിൽ ഭൂചലനം. കുവൈത്ത്് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻറിഫിക് റിസർച്ചിൻറെ (കെ.ഐ.എസ്.ആർ) കീഴിലുള്ള കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്വർക്കാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. രാവിലെ 10:21-നുണ്ടായ ഭൂചലനം റിക്ടർ സ്‌കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തി. ഭൂമിക്കടിയിൽ എട്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Related News