ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി വിവാഹം; മുസ്ലിം യുവാവിനെതിരെയുള്ള പോക്‌സോ കേസ് റദ്ദാക്കി ഒറീസ ഹൈക്കോടതി

  • 15/03/2025

പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ആവര്‍ത്തിച്ച്‌ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പട്ടുവെന്ന കുറ്റം ആരോപിക്കപ്പെട്ട മുസ്ലിം യുവാവിനെതിരെയുള്ള കേസ് ഒറീസ ഹൈക്കോടതി റദ്ദാക്കി.

ഇരയായ പെണ്‍കുട്ടിയെ ഇയാള്‍ വിവാഹം കഴിച്ച്‌ ദാമ്ബത്യ ജീവിതം തുടങ്ങിയതു ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റിസ് സിബോ ശങ്കര്‍ മിശ്രയുടെ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇരുവരുടേയും ദാമ്ബത്യ ജീവിതം നല്ല രീതിയില്‍ പോകുന്നത് കണക്കിലെടുത്ത് വിചാരണ നടത്തുന്നത് നിയമപ്രക്രിയയുടെ ദുരുപയോഗത്തിന് തുല്യമായിരിക്കുമെന്ന് കോടതി നിരീക്ഷിച്ചു. 

കേസില്‍ പ്രതിയായ പുരുഷനെ ജയിലലിടയ്ക്കുന്നത് അന്യായമായിരിക്കും. മാത്രമല്ല അവര്‍ ഒരുമിച്ച്‌ കെട്ടിപ്പടുത്ത സമാധാനപരമായ ജീവിതത്തെ ഇത് തടസ്സപ്പെടുത്തുമെന്നും കോടതി വ്യക്തമാക്കി.

Related News