റുമൈത്തിയ സ്കൂളിൽ തീപിടിത്തം

  • 15/03/2025



കുവൈത്ത് സിറ്റി: റുമൈത്തിയ മേഖലയിലെ ഒരു സ്കൂളിൽ ഉണ്ടായ തീപിടുത്തം. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. അൽ ബിദ, അൽ സാൽമിയ കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി നിയന്ത്രണവിധേയമാക്കി. സ്കൂൾ മുറ്റത്തെ തുണികൊണ്ടുള്ള മേലാപ്പിലാണ് തീപിടിച്ചത്. അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി. ടീമുകൾ അതിവേഗം പ്രവർത്തിച്ച് തീ അണയ്ക്കുകയും സാഹചര്യം നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ഈ സംഭവത്തിൽ കാര്യമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Related News