മെഡ്ക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ 'ഖബ്ഗ 2025'ആഘോഷം

  • 16/03/2025

കുവൈറ്റ് സിറ്റി:മെഡ്ക്സ് മെഡിക്കൽ ഗ്രൂപ്പ് ഫഹാഹീലിൽ വെച്ച് ഗംഭീരമായി സംഘടിപ്പിച്ച "ഖബ്ഗ 2025" മികച്ച ആവേശത്തിനും സാന്നിധ്യത്തിനും സാക്ഷ്യം വഹിച്ചു. ആറാം നിലയിലെ ഓഡിറ്റോറിയത്തിൽ നടന്ന ഈ പ്രമുഖ പരിപാടിയിൽ നിരവധി സംഘടനാ നേതാക്കളും, കുവൈറ്റിലെ പൗര പ്രമുഖരും, ആരോഗ്യ മേഖലയിലെ ഉന്നതരും, മെഡക്സ് മാനേജ്‌മെന്റ് പ്രതിനിധികളും, മറ്റു സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.പരിപാടിയിൽ പങ്കെടുത്ത മുഴുവൻ അതിഥികളെയും മെഡ്ക്സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് & സി.ഇ.ഒ. ശ്രീ മുഹമ്മദ് അലി വി.പി ആശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

പ്രധാന അതിഥികൾ:
ശൈഖ ഇന്തിസാർ അൽ ഹമദ് അൽ സബാഹ്, സുഹൈല ഖത്താൻ,ശൈഖ് ഫവാസ് ഖാലിദ് അൽ ഹമദ് അൽ സബാഹ്,ഡോ. അഹമ്മദ് അൽ മുബൈരി,അറ്റോർണി അബ്ദുല്ല അൽ മുഫ്രജ് അൽ,ഹാജരി,കലാകാരൻ അബു ഫഹദ് അൽ ഖലീഫ,മാധ്യമപ്രവർത്തകൻ മുഹമ്മദ് അൽ തുവൈനി അൽ ഫൗസാൻ,സയ്യിദ് അഹമ്മദ് ഉബൈദ് അൽ റഷീദി, സയ്യിദ് വലീദ് അഹമ്മദ് അൽ ഖബന്ദി, സയ്യിദ് മുബാറക് ജമീൽ അൽ ഹാജരി ,അറ്റോർണി ഫഹദ് സൗദ് അൽ ഫദലി, ഡോ. സാറ മുസ്തഫാ ദറാജ്,ഡോ. റബാബ് മദനി ആദം മദനി,അധാരി അഹമ്മദ് സാബിർ, സയ്യിദ് മശാരി അൽ റഷീദി, സയ്യിദ് മിശാൽ ദാവൂദ് അൽ അബീദ്, സയ്യിദ് താജുദ്ദീൻ മുഹമ്മദ്, അറ്റോർണി ഇഷാഖ് ജോസഫ്, സയ്യിദ് ഇബ്രാഹിം അഹമ്മദ് അൽ ഹസൻ, സയ്യിദ് അസിയ ഹുസൈൻ അലി, സയ്യിദ് വലീദ് അൽ ബലൂഷി ഫഹീദ് ജിദിയ അൽ അജ്മി, കര്ണൽ സഈദ് അൽ മുബൈരി,താരിഖ് മാജിദ് അൽ ബുറൂസിലി, ഖമീസ് അൽ അൻസി, ഡോ. നാസർ അൽ നാസർ,തൈബാൻ അൽ അജ്മി,ബദർ അൽ അതിയ്യ അൽ ബലൂഷി,റാഷിദ് ഫാരിസ് അൽ സഹ്ദി അൽ ആസമി,ഡോ. മുഹമ്മദ് അൽ ഖുറാശി,ജാബിർ അൽ അജ്മി അബു ഖാലിദ് എന്നിവരായിരുന്നു പ്രധാന അതിഥികൾ.

എല്ലാ അതിഥികൾക്കും അത്യന്തം മികച്ച ആതിഥ്യമൊരുക്കിയ മെഡ്ക്സ് മെഡിക്കൽ ഗ്രൂപ്പ്, "ഭാവിയിൽ ഇത്തരത്തിലുള്ള കൂടുതൽ ശ്രദ്ധേയമായ പരിപാടികൾ" സംഘടിപ്പിക്കുമെന്ന് മാനേജ്‌മന്റ് പ്രതിനിധികൾ മാധ്യമങ്ങളോട് സംസാരിച്ചു.

Related News