ഷോപ്പിംഗ് നടത്തുന്ന സ്ത്രീകളുടെ വീഡിയോ പകര്‍ത്തിയ പ്രവാസി അറസ്റ്റിൽ

  • 17/03/2025



കുവൈത്ത് സിറ്റി: സഹകരണ സംഘത്തിൽ ഷോപ്പിംഗ് നടത്തുന്ന സ്ത്രീകളുടെ വീഡിയോ പകര്‍ത്തിയ അറബ് പ്രവാസി അറസ്റ്റിൽ. ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതായി നടിച്ചാണ് ഇയാൾ വീഡിയോ പകര്‍ത്തിയത്. എന്നാല്‍, രഹസ്യമായി റെക്കോര്‍ഡ് ചെയ്യുന്നത് ഒരു സ്ത്രീയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സ്ത്രീ ഫോൺ തട്ടിയെടുത്തതോടെ അവിടെ പിടിവലി നടന്നു. സ്റ്റോറിൽ ഉണ്ടായിരുന്ന ഒരു കുവൈത്തി പൗരൻ ഇടപെട്ട് പ്രവാസിയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി. തുടര്‍ന്നുള്ള പരിശോധനയില്‍ മറ്റ് നിരവധി വനിതാ ഷോപ്പർമാരെയും ഇയാൾ റെക്കോർഡ് ചെയ്തതായി കണ്ടെത്തി. ഫോണിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Related News