“വിശുദ്ധ ഖുർആൻ “ നന്മയുടെ വെളിച്ചം : കെ കെ എം എ

  • 17/03/2025



കുവൈത്ത് : മാനവ സമൂഹത്തെ ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന വിശുദ്ധ ഖുർആനിലേക്കുള്ള മടക്കം അനിവാര്യമാണെന്നും ,മനുഷ്യൻ പാശ്ചാതപിക്കുകയും വിശ്വാസങ്ങളിലൂടെ സത്കർമങ്ങൾ പ്രവർത്തിക്കുകയും ചെയുന്നവരിലേക്ക് ദൈവം നന്മകളെ വർധിപ്പിക്കുമെന്ന പ്രവാചക പ്രഖ്യപനം ഉൾകൊള്ളാൻ നമുക്ക് സാധിക്കണമെന്ന് റമദാൻ സന്ദേശം നൽകി കൊണ്ട് സുബൈർ മൗലവി ആലക്കാട് പറഞ്ഞു കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ സിറ്റി സോണൽ സാൽമിയ ഇന്ത്യൻ മോഡൽ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം മുഹമ്മദ് ജമീലിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച പരിപാടി സോണൽ ജനറൽ സെക്രട്ടറി എൻ. കെ അബ്ദുറസാഖ് സ്വാഗതം ആശംസിച്ചു, സിറ്റി സോണൽ പ്രസിഡണ്ട് അബ്ദുല്ലത്തീഫ് ഷാദിയ അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ കെ എം എ മുഖ്യരക്ഷാധികാരി കെ സിദ്ദിഖ് സാഹിബ് പ്രസ്ഥാനിക പ്രവർത്തനത്തിന്റെ നാൾ വഴികൾ അനുസരിച്ചു കൊണ്ട് സംസാരിച്ചു വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു,
കേന്ദ്ര നേതാക്കളായ കേന്ദ്ര ജനറൽ സെക്രട്ടറി ബി എം ഇക്ബാൽ, സംസം റഷീദ്, ഒ പി ഷറഫുദ്ദീൻ, സൈദ് റഫീഖ്, അബ്ദുൽ കലാം മൗലവി, അഷ്റഫ് മാങ്കാവ്, ലത്തീഫ് എടയൂർ, ജബ്ബാർ ഗുർപൂർ, ഹമീദ് മുൽക്കി, ഷെരീഫ് പി എം, ടി ഫിറോസ് തുടങ്ങി കേന്ദ്ര, സോണൽ, വിവിധ ബ്രാഞ്ച്, യൂണിറ്റ് നേതാക്കളും, കുടുംബിനികളും ചടങ്ങിൽ പങ്കെടുത്തു. 
മുഹമ്മദ് റഈസ് വികെ, കമറുദ്ദീൻ ജഹറ,ഫഹദ് ജഹ്റ,മുസ്തഫ ആമയൂർ, നസീർ കാരംകുളങ്ങര, ജാഫർ പി കെ, സി എച്ച് മുഹമ്മദ് കുഞ്ഞി, കെ സി മജീദ്, നൗഷാദ് എ കെ, അബ്ദുല്ല വാവാട്, അബ്ദുല്ല കാരാമ്പ്ര, ബഷീർ എം കെ, അബ്ദുറഹ്മാൻ കർണാടക,ആദം , ഖാലിദ് കൂമ്പ്ര, മിറാഷ്,ഹാരിസ് പികെ, ബഷീർ എ കെ, ഷറഫുദ്ദീൻ വള്ളിൽ, മുനാസ് എംകെ, യൂസഫ് വി എം ,അബൂബക്കർ വി എം, റസാഖ് കൂമ്പ്ര, ഇസ്മായിൽ ഉമർ, ജസീൽ വാവാട്, എ. കെ. ഷരീർ എന്നിവർ പരിപാടി ക്രമീകരിച്ചു 


Related News