റമദാൻ മാസത്തിലെ അവസാന പത്ത് ദിവസങ്ങളിലെയും ഈദുൽ ഫിത്തറിൻ്റെയും സുരക്ഷാ; സുപ്രധാന യോ​ഗം ചേർന്നു

  • 18/03/2025



കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിലെ അവസാന പത്ത് ദിവസങ്ങളിലെയും ഈദുൽ ഫിത്തറിൻ്റെയും സുരക്ഷാ, ഗതാഗത പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരുമായി ഒരു യോഗം ചേർന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ്. 
പൊതു സുരക്ഷ, സുഗമമായ ഗതാഗതം, പള്ളികളുടെയും തിരക്കേറിയ പ്രദേശങ്ങളുടെയും സുരക്ഷ എന്നിവ ഉറപ്പാക്കാൻ തീവ്രമായ ശ്രമങ്ങൾ നടത്തേണ്ടതിൻ്റെ ആവശ്യകത മന്ത്രി ചൂണ്ടിക്കാട്ടി.

ഇതിനായുള്ള തയ്യാറെടുപ്പുകൾ മന്ത്രി അവലോകനം ചെയ്തു. നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി, തുടർച്ചയായ സന്നദ്ധത, സുരക്ഷാ വകുപ്പുകൾ തമ്മിലുള്ള മെച്ചപ്പെട്ട ഏകോപനം എന്നിവ ഉണ്ടാകണമെന്ന് അദ്ദേഹം നിർദേശം നൽകി. ബയാൻ കൊട്ടാരത്തിൽ നടന്ന യോഗത്തിൽ ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് സലേം അൽ നവാഫ്, ആഭ്യന്തര മന്ത്രാലയം അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറിമാർ, നിരവധി മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related News