കലാ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ഡോ.പ്രശാന്തി ദാമോദരന്‍ നിര്യാതയായി

  • 18/03/2025



കുവൈത്ത് സിറ്റി : കുവൈത്തിലെ കലാ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ഡോ.പ്രശാന്തി ദാമോദരന്‍ (46 ) നിര്യാതയായി, കൊല്ലം, ശാസ്താംകോട്ട സ്വദേശിനിയാണ്. കുവൈത്തിലെ നാടക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഏറെ നാളായി അര്‍ബുദരോഗ ചികിത്സയിലായിരുന്നു, രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് നാട്ടിലെത്തി ചികിത്സയിലിരിക്കെയാണ് മരണം. കുവൈറ്റ് യൂണിവേഴ്സിറ്റിയിലായിരുന്നു ജോലി, ഭർത്താവ് സന്തോഷ്, മകൾ ഭൂമിക.

Related News