ജെസിബി തട്ടി ഇലക്‌ട്രിക് പോസ്റ്റ് മറിഞ്ഞുവീണു; ബെംഗളൂരുവില്‍ ഗര്‍ഭിണിയടക്കം രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം

  • 18/03/2025

റോഡ് പണിക്കിടെ ജെസിബി തട്ടി ഇലക്‌ട്രിക് പോസ്റ്റ് മറിഞ്ഞ് തലയില്‍ വീണ് ഗർഭിണിയടക്കം രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ സുദ്ദഗുണ്ടേപാളയ മെയിൻ റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെയാണ് അപകടം. പ്രദേശത്ത് താമസിക്കുന്ന സോനി കുമാരി‍ (35), സുമതി (35) എന്നിവരാണ് മരിച്ചത്. ഇവരില്‍ സോനി നാലു മാസം ഗർഭിണിയായിരുന്നു. 

അപകടത്തില്‍ ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടികള്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെ ജെസിബി ഡ്രൈവർ വാഹനം പിന്നോട്ട് എടുക്കുന്നതിനിടെ അബദ്ധത്തില്‍ ഒരു വൈദ്യുതി തൂണില്‍ ഇടിക്കുകയും ഇത് തകർന്ന് സ്ത്രീകളുടെയും കുട്ടികളുടെയും മേല്‍ വീഴുകയുമായിരുന്നു. 

Related News