ഉത്തരാഖണ്ഡില്‍ 84 മദ്റസകള്‍ അടച്ചുപൂട്ടി സര്‍ക്കാര്‍; വൻ പ്രതിഷേധം

  • 18/03/2025

ഉത്തരാഖണ്ഡില്‍ 84 മദ്റസകള്‍ അടച്ചുപൂട്ടിയ സർക്കാർ സർക്കാർ നടപടിക്കെതിരെ വൻ പ്രതിഷേധം. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിേൻറതാണ് നടപടി. നിയമവിരുദ്ധമായി പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചാണ് അടച്ചുപൂട്ടിയത്. 

മുസ്ലിം ഭൂരിപക്ഷ മേഖലയിലെ മദ്റസകള്‍ക്കെതിരെയാണ് നടപടി. ഡെറാഡൂണില്‍ 43, ഹരിദ്വാറിലും നൈനിറ്റാളിലുമായി 31, ഉദ്ദം സിങ് നഗറില്‍ ഒമ്ബത് എന്നിങ്ങനെയാണ് അടച്ചുപൂട്ടിയത്. എന്നാല്‍, മുസ്ലിംകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനും മതപരമായ സ്വത്വം ഇല്ലാതാക്കാനുമാണ് ഈ നീക്കമെന്ന് മദ്റസ അധികൃതരും നേതാക്കളും വാദിക്കുന്നു. രജിസ്റ്റർ ചെയ്യാത്ത മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ എന്തുകൊണ്ട് സമാനമായ നടപടി കൈക്കൊള്ളുന്നില്ലെന്നും ഇവർ ചോദിച്ചു.

മദ്റസ നടത്തിപ്പുകാർ ഔദ്യോഗിക അംഗീകാരത്തിന് അപേക്ഷിക്കണമെന്ന് ഉത്തരാഖണ്ഡ് മദ്റസാ ബോർഡ് മേധാവി ഷാമൂണ്‍ കശ്മീർ ആവശ്യപ്പെട്ടു. സാധുവായ രേഖകളുള്ള മദ്റസകള്‍ക്ക് ഒരു തടസ്സവും ഉണ്ടാകില്ലെന്നും നിയമപരമായ നടപടികള്‍ പൂർത്തിയാക്കിയാല്‍ അടച്ചുപൂട്ടിയവ വീണ്ടും തുറക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. 

Related News