പ്രയാഗ്‌രാജില്‍ നടന്ന മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ പങ്കിടാൻ വിസ്സമ്മതിച്ച് ആഭ്യന്തര മന്ത്രാലയം. അത്തരം വിവരങ്ങള്‍ കേന്ദ്ര സർക്കാർ സൂക്ഷിക്കുന്നില്ലെന്ന് ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായി അറിയിച്ചു. മത സംഘടനകളുടെ ചടങ്ങുകള്‍, ജനക്കൂട്ടത്തെ നിയന്ത്രിക്കല്‍, ഭക്തർക്ക് സൗകര്യങ്ങള്‍ ഒരുക്കല്‍, പരിപാടിക്കിടെ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള ദുരന്തങ്ങള്‍ തടയല്‍ തുടങ്ങിയവ ഭരണഘടന പ്രകാരം ഒരു സംസ്ഥാന വിഷയമായ പൊതുക്രമമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചു.
തിക്കും തിരക്കും ഉള്‍പ്പെടെ ഒരു സംസ്ഥാനത്ത് സംഭവിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ദുരന്തങ്ങളെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തുക, മരിച്ച ഭക്തരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് സാമ്ബത്തിക സഹായം നല്‍കുക എന്നിവ ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകളുടെ പരിധിയില്‍ വരും. അത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാരുകള്‍ക്ക് കഴിവുണ്ട്. അത്തരം വിവരങ്ങളൊന്നും കേന്ദ്രീകൃതമായി സൂക്ഷിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?