ഗാര്‍ഹിക തൊഴിലാളിയുടെ മരണത്തില്‍ അന്വേഷണം

  • 19/03/2025



കുവൈത്ത് സിറ്റി: ഗാര്‍ഹിക തൊഴിലാളിയുടെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് അൽ വഹാ പോലീസ്. മരണകാരണം നിർണ്ണയിക്കുന്നതിനായി മൃതദേഹം ഫോറൻസിക് വിഭാഗത്തിലേക്ക് അയച്ചിട്ടുണ്ട്. 43 വയസ്സുള്ള ഒരു കുവൈത്തി പൗരൻ പോലീസ് സ്റ്റേഷനിൽ എത്തി അൽ ജഹ്‌റ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. അമ്പതുകളിൽ പ്രായമുള്ള ഗാര്‍ഹിക തൊഴിലാളിയെ ആന്തരിക പരിക്കുകളോടെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. മരണകാരണം ഇപ്പോഴും അന്വേഷണത്തിലാണ്. മെഡിക്കൽ റിപ്പോർട്ടിൻ്റെ പകർപ്പ്, മരിച്ചയാളുടെ സിവിൽ ഐഡി, റിപ്പോർട്ടിംഗ് കാർഡ് എന്നിവ കേസ് ഫയലിൽ ഉൾപ്പെടുന്നു. ഫോറൻസിക് പരിശോധന പൂർത്തിയാക്കിയ ശേഷം കൂടുതൽ അന്വേഷണം നടക്കും.

Related News