മീൻ മോഷ്ടിച്ചെന്നാരോപിച്ച്‌ സ്ത്രീയെ മാര്‍ക്കറ്റിലെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു, 3 പേര്‍ അറസ്റ്റില്‍

  • 20/03/2025

മീൻ മോഷ്ടിച്ചെന്നാരോപിച്ച്‌ ഉഡുപ്പിയില്‍ സ്ത്രീക്ക് ക്രൂരമർദനം. സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മർദിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക ഉഡുപ്പിയിലെ മാല്‍പേയില്‍ ഇന്നലെയാണ് സംഭവം. വിജയനഗര സ്വദേശിയായ ലക്ഷ്മി ബായ്‍ക്ക് ആണ് ക്രൂരമർദനമേറ്റത്. മാല്‍പേ സ്വദേശികളായ സുന്ദർ, ശില്‍പ, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

കൂടുതല്‍ പേർക്ക് എതിരെ കേസെടുക്കുമെന്നും സ്ത്രീയെ ആക്രമിച്ചവർ ആരൊക്കെയെന്ന് വിഡിയോ നോക്കി തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മാല്‍പേയിലെ മത്സ്യമാർക്കറ്റിലാണ് ആക്രമണമുണ്ടായത്. മീൻ മോഷ്ടിച്ചുവെന്നാരോപിച്ച്‌ ലക്ഷ്മിയെ മാർക്കറ്റിന് സമീപത്തുള്ള മരത്തില്‍ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.

Related News