എം എല്‍ എമാരുടെ ശമ്ബളം ഇരട്ടിയാക്കാൻ കർണാടക സർക്കാരിന്‍റെ തീരുമാനം. എം എല്‍ എമാരുടെ അടിസ്ഥാന ശമ്ബളം നാല്‍പതിനായിരത്തില്‍ നിന്ന് ഒറ്റയടിക്ക് എണ്‍പതിനായിരമാക്കി. നിലവില്‍ കർണാടക എം എല്‍ എമാർക്ക് അലവൻസുകള്‍ അടക്കം ഏതാണ്ട് 3 ലക്ഷം രൂപ മാസവരുമാനമുണ്ട്. പുതിയ ശമ്ബളവർദ്ധനയോടെ ഇത് 5 ലക്ഷമായി മാറുമെന്നാണ് വ്യക്തമാകുന്നത്. മുഖ്യമന്ത്രിയുടെ അടിസ്ഥാന ശമ്ബളം 75,000 ത്തില്‍ നിന്ന് ഒന്നരലക്ഷമാക്കിയിട്ടുണ്ട്.
മന്ത്രിയുടെ ശമ്ബളം അറുപതിനായിരത്തില്‍ നിന്ന് ഒന്നേകാല്‍ ലക്ഷമാക്കി. സ്പീക്കർക്കും അടിസ്ഥാനശമ്ബളം അരലക്ഷം രൂപ കൂട്ടിയിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം സ്പീക്കർക്ക് മാസം 1.25 ലക്ഷം രൂപ അടിസ്ഥാന ശമ്ബളം ലഭിക്കും. പ്രതിപക്ഷ നേതാവ് ആർ അശോക അടക്കം ആരും ശമ്ബളം കൂട്ടുന്ന കാര്യം ചർച്ച ചെയ്യുന്ന യോഗത്തില്‍ എതിർപ്പറിയിച്ചിട്ടില്ല.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?