ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ കണ്ടെത്തിയ കണക്കില്ലാത്ത പണം; സുപ്രീംകോടതി നടപടി തിങ്കളാഴ്ച

  • 22/03/2025

ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ വീട്ടില്‍ നിന്ന് പണം കണ്ടെടുത്ത സംഭവത്തില്‍ സുപ്രീം കോടതി തുടർ നടപടി തിങ്കളാഴ്ചയോടെ ഉണ്ടാകും. ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നല്‍കിയ റിപ്പോർട്ട് സുപ്രീംകോടതി കൊളീജിയം പരിശോധിക്കും.

ദില്ലി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയെന്ന റിപ്പോർട്ട് ദേശീയ തലത്തില്‍ പ്രധാന ചർച്ചയായി തുടരുകയാണ്. ഇന്നലെ രാത്രി ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാദ്ധ്യായ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് സുപ്രീംകോടതിക്ക് സമർപ്പിച്ചുവെന്നാണ് രജിസ്ട്രിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നല്‍കുന്ന വിവരം. ഈ റിപ്പോർട്ട് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കൊളീജിയം പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടർ നടപടിയുണ്ടാകുമെന്നാണ് വിവരം.

Related News