കുവൈത്തിലെ പ്രവാസി തൊഴിലാളികളിൽ 25.3 ശതമാനവും ഗാർഹിക തൊഴിലാളികളെന്ന് കണക്കുകൾ, ഇന്ത്യക്കാർ മുന്നിൽ

  • 25/03/2025



കുവൈത്ത് സിറ്റി: കുവൈത്തിലെ മൊത്തം പ്രവാസി തൊഴിലാളികളിൽ 25.3 ശതമാനവും ഗാർഹിക തൊഴിലാളികളാണെന്ന് കണക്കുകൾ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 2024 മൂന്നാം പാദത്തിന്റെ അവസാനത്തിൽ കുവൈത്തിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണം ഏകദേശം 740,000 ആയി. ഇത് 2023-ലെ അതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 6.3 ശതമാനം കുറവാണ്. ഈ ഗാർഹിക തൊഴിലാളികളിൽ 411,000 സ്ത്രീകളും 329,000 പുരുഷന്മാരും ഉൾപ്പെടുന്നു. 

സ്ത്രീ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഫിലിപ്പീൻസ് മുന്നിലാണ്, ഏകദേശം 149,000. 2023 മൂന്നാം പാദത്തിന്റെ അവസാനത്തിൽ ഇത് 193,000 ആയിരുന്നു. പുരുഷ ഗാർഹിക തൊഴിലാളികളുടെ പട്ടികയിൽ ഇന്ത്യക്കാരാണ് മുന്നിൽ, ഏകദേശം 219,000. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 251,000 പേരാണ് ഉണ്ടായിരുന്നത്. ഈ രണ്ട് വർഷത്തെ കണക്കുകളിലെ വലിയ വ്യത്യാസത്തിന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ വിശദീകരണം നൽകിയിട്ടില്ല. മൊത്തം തൊഴിലാളികളുടെ 43.2 ശതമാനവുമായി ഇരു ലിംഗത്തിലുമുള്ള ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഇന്ത്യയാണ് മുന്നിൽ, 20.4 ശതമാനവുമായി ഫിലിപ്പീൻസ് തൊട്ടുപിന്നിലുണ്ട്.

Related News