ട്രാഫിക് നിയമലംഘനങ്ങളിൽ കുറവുണ്ടായതായി കണക്കുകൾ

  • 25/03/2025



കുവൈത്ത് സിറ്റി: കഴിഞ്ഞയാഴ്ച നേരിട്ടുള്ള ട്രാഫിക് നിയമലംഘനങ്ങളിൽ കുറവുണ്ടായതായി കണക്കുകൾ. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് തലവൻ ബ്രിഗേഡിയർ ജനറൽ ജമാൽ അൽ ഫൗദാരി പുറത്ത് വിട്ട കണക്കുകൾ പ്രകാരം മൊത്തം 29,936 നോട്ടീസുകളോടെ 30,00-ൽ താഴെ നിയമലംഘനങ്ങളാണ് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. പുതിയ ട്രാഫിക് നിയമം ഏപ്രിൽ 22ന് പ്രാബല്യത്തിൽ വരുന്നതിന് ഒരു മാസം മുമ്പാണ് ഈ മാറ്റം വന്നിട്ടുള്ളത് എന്നുള്ളതാണ് ശ്രദ്ധേയം. ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് തടങ്കലിലാക്കിയ കുട്ടികളുടെ എണ്ണത്തിലും കുറവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. 

കഴിഞ്ഞയാഴ്ച 11 കുട്ടികൾ മാത്രമാണ് അറസ്റ്റിലായത്. മാർച്ച് 15-21 വരെ 1,448 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ട്രാഫിക് അപകടങ്ങൾക്ക് കുറവ് വന്നിട്ടില്ല. ഇതിൽ 207 അപകടങ്ങൾ മരണത്തിനോ പരിക്കിനോ കാരണമായി. ബാക്കിയുള്ള 1,241 അപകടങ്ങൾ മെറ്റീരിയൽ നാശനഷ്ടം മാത്രമാണ് ഉണ്ടാക്കിയത്. ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതിന് 46 നിയമലംഘകരെ ട്രാഫിക് തടങ്കൽ കേന്ദ്രത്തിലേക്ക് റഫർ ചെയ്തിട്ടുണ്ട്. കാമ്പയിനുകളിൽ 19 വാഹനങ്ങളും 14 മോട്ടോർ സൈക്കിളുകളും ഉൾപ്പെടെ 34 വാഹനങ്ങൾ പിടിച്ചെടുത്തു. കൂടാതെ, ഒളിവിൽ പോയവർ, താമസ നിയമങ്ങൾ ലംഘിച്ചവർ, ആവശ്യമുള്ള വ്യക്തികൾ എന്നിവരുൾപ്പെടെ 17 പേരെ അറസ്റ്റ് ചെയ്തു.

Related News