രാജ്യസഭയും കടന്ന് ബാങ്കിങ് നിയമ ഭേദഗതി ബില്‍, ഇടത് അംഗങ്ങളുടെ ഭേദഗതികള്‍ തള്ളി

  • 26/03/2025

ബാങ്കിങ്ങ് നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന നിയമ ഭേദഗതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം. പ്രതിപക്ഷ നിരയിലെ ഇടത് അംഗങ്ങളുടെ ഭേദഗതി നിര്‍ദേശങ്ങള്‍ തള്ളിയാണ് ബാങ്കിങ് നിയമ (ഭേദഗതി) ബില്‍ 2024 രാജ്യസഭ പാസാക്കിയത്. ശബ്ദ വോട്ടോടെയാണ് ബില്ലിന് രാജ്യസഭ അംഗീകാരം നല്‍കിയത്. 

ഒരു അക്കൗണ്ടിന് നാല് നോമിനികളെ വരെ നിര്‍ദേശിക്കാന്‍ ഉപഭോക്താവിന് അവസരം നല്‍കുന്നതുള്‍പ്പെടെ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്‍. ബാങ്ക് ഡയറക്ടര്‍ഷിപ്പുകളുടെ പരിധി 5 ലക്ഷം രൂപയില്‍ നിന്ന് 2 കോടി രൂപയായി ഉയര്‍ത്തുക. നിലവിലുള്ള രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകള്‍ക്ക് പകരം റെഗുലേറ്ററി റിപ്പോര്‍ട്ടിങ്ങ് എല്ലാ മാസവും 15-ാം തീയതിയും അവസാനത്തെ തീയതിയും ആയി സമയപരിധി പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. 

Related News