മുന്‍ ഇ ഡി മേധാവി സഞ്ജയ് കുമാര്‍ മിശ്ര പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേശക സമിതിയില്‍

  • 26/03/2025

എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് മുന്‍ മേധാവി സഞ്ജയ് കുമാര്‍ മിശ്ര പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേശക സമിതിയില്‍. ഇ ഡി മേധാവി സ്ഥാനത്ത് കാലാവധി തീര്‍ന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ മൂന്ന് തവണ സമയം നീട്ടി നല്‍കിയതിനെ തുടര്‍ന്ന് സുപ്രീം കോടതി ഇടപെട്ട് നീക്കിയ ഉദ്യോഗസ്ഥനാണ് സഞ്ജയ് കുമാര്‍ മിശ്ര. 

പ്രധാനമന്ത്രിയെ സാമ്ബത്തിക സംബന്ധമായ കാര്യങ്ങളില്‍ ഉപദേശിക്കുന്നതിനായുള്ള സമിതിയില്‍ (ഇഎസി- പിഎം) സെക്രട്ടറി തലത്തില്‍ പൂര്‍ണ സമയ അംഗമായാണ് സഞ്ജയ് കുമാര്‍ മിശ്രയുടെ നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങി. പ്രധാനമന്ത്രിയുടെ മുന്‍ സാമ്ബത്തിക ഉപദേഷ്ടാവായിരുന്ന ബിബേക് ദെബ്രോയ് കഴിഞ്ഞ നവംബറില്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സഞ്ജയ് മിശ്രയുടെ നിയമനം.

Related News