യു പിയില്‍ മുസ്ലീങ്ങള്‍ സുരക്ഷിതര്‍; നൂറ് മുസ്ലീങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ സുരക്ഷിതരാണോ?; യോഗി ആദിത്യനാഥ്

  • 26/03/2025

സംസ്ഥാനത്ത് എല്ലാ മതങ്ങളിലും പെട്ടവര്‍ സുരക്ഷിതരാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കില്‍ മുസ്ലീങ്ങളും സുരക്ഷിതരാണ്. നൂറ് ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ ഒരു മുസ്ലീം കുടുംബം സുരക്ഷിതരായിരിക്കും. എന്നാല്‍ നൂറ് മുസ്ലീം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കള്‍ക്കു സുരക്ഷിതരായി ഇരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കളുടെ ഇടയില്‍ താമസിക്കുന്ന മുസ്ലീങ്ങള്‍ക്ക് അവരുടെ എല്ലാ മതാചാരങ്ങളും നടത്താന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ മുസ്ലീങ്ങള്‍ക്ക് ഇടയിലുള്ള ഹിന്ദുവിന്റെ അവസ്ഥ അങ്ങനെയാണോ?. ഇതിന് ബംഗ്ലാദേശും പാകിസ്ഥാനും ഉദാഹരങ്ങളാണെന്നും യോഗി പറഞ്ഞു.

Related News