കിഴക്കൻ ലഡാക്ക് കാക്കാൻ പുതിയ ഡിവിഷൻ; കൂടുതല്‍ സൈനികരെ വിന്യസിക്കും

  • 27/03/2025

കിഴക്കന്‍ ലഡാക്ക് മേഖലയില്‍ ഇന്ത്യന്‍ സൈന്യം സ്ഥിരമായി ഒരു ഡിവിഷന്‍ രൂപീകരിക്കാനുള്ള നീക്കത്തിലെന്ന് റിപ്പോര്‍ട്ട്. ലഡാക്കില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ(എല്‍എസി) സുരക്ഷാ ചുമതലയുള്ള ഡിവിഷന്‍ മൂന്നിന് പുറമെയാണിത്. മേഖലയിലെ സുപ്രധാന നീക്കമായ ഓര്‍ബാറ്റ് നീക്കത്തിലൂടെ രൂപീകരിക്കുന്ന പുതിയ ഡിവിഷന്‍ 72 ഡിവിഷന്‍ എന്നറിയപ്പെടുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. 

ഓര്‍ബാറ്റ് എന്നാല്‍ 'ഓര്‍ഡര്‍ ഓഫ് ബാറ്റില്‍' എന്നാണ് അര്‍ത്ഥമാക്കുന്നത്, നിലവിലുള്ള സൈനികരെ പുനഃസംഘടിപ്പിക്കുകയും പുനര്‍വിന്യസിക്കുകയും ചെയ്യുന്നതിനെയാണ് റീ-ഓര്‍ബാറ്റ് എന്ന് പറയുന്നത്. സൈന്യത്തിലെ ഒരു ഡിവിഷനില്‍ 10,000 മുതല്‍ 15,000 യുദ്ധ സൈനികരും 8,000 ത്തോളം വരുന്ന മറ്റ് അംഗങ്ങളുമാണുള്ളത്. മേജര്‍ ജനറലിന്റെ നേതൃത്വത്തില്‍ 3 മുതല്‍ 4 വരെ ബ്രിഗേഡുകള്‍ ഉള്‍പ്പെടുന്നതാണിത്. ഒരു ബ്രിഗേഡിന് 3,500-4,000 സൈനികരുണ്ട്. ബ്രിഗേഡിയറാണ് ഇതിന്റെ കമാന്‍ഡര്‍.

'ഒരു ബ്രിഗേഡിന്റെ ആസ്ഥാനം ഇതിനകം കിഴക്കന്‍ ലഡാക്കില്‍ വിന്യസിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്, രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിര്‍ദ്ദിഷ്ട ചുമതലകള്‍ക്കനുസരിച്ച്‌ ഉദ്യോഗസ്ഥരെയും യുദ്ധോപകരണങ്ങളെയും സമന്വയിപ്പിക്കുന്നതിന് പരിശീലനം നല്‍കിവരുന്നു.

Related News