ഈദ് അവധി ദിനങ്ങളിലും ആരോ​ഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ പ്രത്യേക പദ്ധതി

  • 28/03/2025



കുവൈത്ത് സിറ്റി: ഈദുൽ ഫിത്ർ അവധിക്കാലത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കുള്ള സമഗ്രമായ പ്രവർത്തന പദ്ധതി ആരോഗ്യ മന്ത്രാലയം തയാറാക്കി. രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിലെ 47 ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. അവധിക്കാലത്ത് തടസ്സമില്ലാതെ പൗരന്മാർക്കും താമസക്കാർക്കും തുടർച്ചയായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുകയും വൈദ്യസഹായം നൽകുകയും ചെയ്യുകയാണ് ലക്ഷ്യം. 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരവധി കേന്ദ്രങ്ങളും രാവിലെ 7:00 മുതൽ അർദ്ധരാത്രി വരെ പ്രവർത്തിക്കുന്ന മറ്റ് കേന്ദ്രങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം വിശദീകരിച്ചു. കൂടാതെ, രോഗികളുടെ വ്യത്യസ്ത ആവശ്യങ്ങൾ നിറവേറ്റാനും ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലെ സമ്മർദ്ദം കുറയ്ക്കാനും ഒരു കേന്ദ്രം രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ പ്രവർത്തിക്കും.

Related News