ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍, മാവോയിസ്റ്റ് രേണുക കൊല്ലപ്പെട്ടു

  • 31/03/2025

ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിനെ സുരക്ഷാസേന വധിച്ചു. സർക്കാർ തലയ്ക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് രേണുകയാണ് കൊല്ലപ്പെട്ടത്. സ്ഥലത്തുനിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തു. ബസ്തർ മേഖലയിലെ ബിജാപൂർ ദന്തേവാഡാ ജില്ലകളുടെ അതിർത്തിയില്‍ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. 

രാവിലെ 9 മണിയോടെ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചിലിന് ഇറങ്ങിയ സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശിച്ചത്തിന് മുന്പ് ഈ മേഖലയിലെ 50 മാവോയിസ്റ്റുകള്‍ കീഴടങ്ങിയിരുന്നു.

ഓട്ടോമാറ്റിക് ഇൻസാസ് റൈഫിളാണ് കൊല്ലപ്പെട്ടവരില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. ഇതോടെ ഈ വർഷം മാത്രം ഛത്തീസ്ഗഡില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 135ായി. കഴിഞ്ഞ വർഷം 219 മാവോയിസ്റ്റുകളാണ് ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. 

Related News