ക്രൈം ഡ്രാമയായ 'മണി ഹീസ്റ്റ്' മാതൃകയില്‍ ബാങ്ക് കൊള്ളയടിച്ച ബേക്കറിയുടമയും സംഘവും പിടിയില്‍. കര്‍ണാടകയിലെ ദാവണ്‍ഗരെ ജില്ലയിലെ ന്യാമതി എസ്ബിഐ ശാഖയില്‍ നിന്ന് 17 കിലോ സ്വര്‍ണം കവര്‍ന്ന മോഷ്ടാക്കളെ അഞ്ച് മാസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.
മുഖ്യസൂത്രധാരനായ തമിഴ്നാട് മധുര സ്വദേശി വിജയ് കുമാര്‍ അടക്കമുള്ള ആറ് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. വിജയകുമാറിന് പുറമെ അജയ്കുമാര്‍, അവരുടെ ഭാര്യാ സഹോദരന്‍ പരമാനന്ദ, മൂന്ന് പ്രദേശ വാസികള്‍ എന്നിവരാണ് പിടിയിലായത്. വര്‍ഷങ്ങളായി ന്യാമതിയില്‍ മധുരപലഹാര വ്യാപാരം നടത്തിവരികയായിരുന്നു ഇവര്‍. വായ്പ നിരസിച്ചതിനെ തുടര്‍ന്നാണ് വിജയകുമാര്‍ മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
2024 ഒക്ടോബര്‍ 26 ന് രാത്രിയില്‍ ബാങ്ക് കൊള്ളയടിച്ച ശേഷം, മധുരയിലെ ഫാംഹൗസില്‍ സ്വര്‍ണ്ണം കുഴിച്ചിടുകയായിരുന്നു. 17 കിലോ സ്വര്‍ണവും പൊലീസ് കണ്ടെടുത്തു. പ്രതികള്‍ ബാങ്ക് കവര്‍ച്ച ഡോക്യുമെന്ററികളും യൂട്യൂബ് വിഡിയോകളും കൂടാതെ ക്രൈം ഡ്രാമയായ ' മണി ഹീസ്റ്റ് ' 15 തവണ കണ്ടിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?