ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി മരുഭൂമിയിൽ ഉപേക്ഷിച്ചു

  • 01/04/2025



കുവൈത്ത് സിറ്റി: അബ്ദലിയിൽ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണങ്ങളിൽ അത് ഒരു സ്ത്രീയുടേതാണെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും സുരക്ഷാ വൃത്തങ്ങൾ. ഭർത്താവാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും മൃതദേഹം കൊണ്ടുപോയി അബ്ദാലിക്കും മുത്‌ലയ്ക്കും ഇടയിലുള്ള മരുഭൂമിയിൽ ഉപേക്ഷിച്ചതെന്നും അന്വേഷണത്തിൽ സൂചനയുണ്ടെന്നാണ് വൃത്തങ്ങൾ പറയുന്നത്. ഇയാളെ അറസ്റ്റ് ചെയ്യുകയും അന്വേഷണവും നിയമനടപടികളും പൂർത്തിയാക്കുന്നതിനായി ആസൂത്രിത കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Related News