സിപിഎം 24ാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയേറി. തമിഴ്നാട്ടിലെ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം കുറിച്ച് മുതിര്‍ന്ന നേതാവ് ബിമൻ ബോസ് പതാക ഉയര്‍ത്തി. അല്‍പ്പസമയത്തിനകം പ്രതിനിധി സമ്മേളനം ആരംഭിക്കും. കേരള സർക്കാരിനെ പ്രതിരോധിക്കാൻ ആഹ്വാനം ചെയ്തു പാർട്ടി കോണ്‍ഗ്രസ് പ്രമേയത്തിലെ വിവരങ്ങലും പുറത്തുവന്നു. സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന പ്രമേയത്തിന്‍റെ ഉള്ളടക്കമാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്.
സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഉള്ള നീക്കത്തില്‍ കോണ്‍ഗ്രസ് പങ്കാളിയാകുന്നുവെന്നും അധിക വരുമാനം കണ്ടെത്താനുള്ള കിഫ്‌ബി അടക്കമുള്ള സംവിധാനങ്ങള്‍ക്ക് പൂർണ്ണ പിന്തുണയെന്നും പ്രമേയത്തില്‍ പറയുന്നു. കേന്ദ്രം കേരളത്തെ സാമ്ബത്തികമായി ഉപരോധിക്കുന്നുവെന്നും പ്രമേയത്തിലുണ്ട്. നവ കേരള രേഖയെക്കുറിച്ച് പ്രത്യേകം പരാമർശമില്ല. ഹിന്ദുത്വ ശക്തികളെ സർക്കാർ ശക്തമായി ചെറുക്കുന്നുവെന്നും ഗവർണർമാരെയും സർക്കാരിനെതിരെ ഉപയോഗിക്കുകയാണെന്നും ഭരണപരമായ ഉപജാപങ്ങളിലൂടെയും ബില്ലുകള്‍ തടഞ്ഞുവച്ചും ഗവർണർ സംസ്ഥാനത്തെ ഞെരുക്കുകയാണെന്നും പ്രമേയത്തില്‍ പറയുന്നു.
കേരളത്തിനെതിരെ കേന്ദ്രം അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും കേരളത്തിലുള്ള സഹായങ്ങള്‍ തടഞ്ഞുവെച്ച് അത് മറച്ചുവെക്കാൻ അടിസ്ഥാന രഹിതമായ പ്രചാരണം നടത്തുകയാണെന്നും പ്രമേയത്തില്‍ പറയുന്നു. പാർട്ടി കോണ്‍ഗ്രസില്‍ 19 പ്രമേയങ്ങളായിരിക്കും അവതരിപ്പിക്കുക. ജാതി സെൻസസ് അടിയന്തരമായി നടത്തണമെന്ന് ആവശ്യപ്പെട്ടും പ്രമേയം അവതരിപ്പിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?