മയക്കുമരുന്ന് ഉപയോഗം, വിഷാദ രോഗം; എംബിഎ വിദ്യാര്‍ത്ഥി ഫ്ലാറ്റിന്റെ 9-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

  • 02/04/2025

ഇന്ദിരാപുരത്തെ ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത് 25 വയസുകാരിയ എംബിഎ വിദ്യാർത്ഥി. ഫ്ലാറ്റിന്റെ ഒമ്ബതാം നിലയില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. ഹർഷിത് ത്യാഗി എന്ന യുവാവാണ് മരിച്ചത്. മയക്കുമരുന്നിന് അടിമയായിരുന്ന യുവാവിന് വിഷാദരോഗം ഉണ്ടായിരുന്നതായും വൃത്തങ്ങള്‍ അറിയിച്ചു. 

കുളിമുറിയില്‍ പോകാനെന്ന വ്യാജേന യുവാവ് മുറി വിട്ടിറങ്ങുകയായിരുന്നു. ഇതിന് ശേഷം ബാല്‍ക്കണിയിലേക്ക് പോയി അവിടെ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഏഞ്ചല്‍ ജൂപ്പിറ്റർ സൊസൈറ്റിയിലെ ഫ്ലാറ്റില്‍ നിന്നാണ് മരണം സംഭവിച്ചത്. 

സംഭവം കഴിഞ്ഞ ഉടനെ തന്നെ അമ്മയായ പൂനം ത്യാഗിയും ബന്ധുവായ ഹിമാൻഷു വാട്സും ചേർന്ന് യുവാവിനെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ആശുപത്രിയിലെത്തമ്ബോഴേക്കും മരിച്ചിരുന്നതായി ഡോക്ടർമാർ പറ‌ഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് ഇന്ദിരാപുരം എസിപി അഭിഷേക് ശ്രീവാസ്തവ് പറഞ്ഞു.

Related News