ഹവല്ലിയിൽ സ്ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഇന്ത്യൻ പ്രവാസി

  • 02/04/2025



കുവൈത്ത് സിറ്റി: മെയ്‌ദാൻ ഹവല്ലി പ്രദേശത്ത് നടന്ന ഭീകരമായ കൊലപാതകത്തിൽ പ്രതി പിടിയിൽ. കുറ്റകൃത്യത്തെക്കുറിച്ച് ഓപ്പറേഷൻസ് റൂമിന് അടിയന്തര റിപ്പോർട്ട് ലഭിക്കുകയും ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ സംഭവസ്ഥലത്തേക്ക് അയക്കുകയും ചെയ്തു. ഇന്ത്യൻ പ്രവാസിയായ പ്രതി ഒരു കത്തി ഉപയോഗിച്ച് ഇന്ത്യൻ പൗരയായ സ്ത്രീയുടെ കഴുത്ത് മുറിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ സ്ത്രീ മരിച്ചു. സുരക്ഷാ സംഘങ്ങൾ സംഭവസ്ഥലത്ത് വിശദമായ അന്വേഷണം നടത്തുകയും നിർണായകമായ തെളിവുകൾ ശേഖരിക്കുകയും റെക്കോർഡ് സമയം കൊണ്ട് പ്രതിയെ കണ്ടെത്തുകയും ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് റഫര്‍ ചെയ്തു.

Related News