കുവൈത്തിലെ ചില പ്രദേശങ്ങളിൽ പവർകട്ട് ഏർപ്പെടുത്തേണ്ടിവന്നേക്കും; വൈദ്യുതി മന്ത്രാലയം

  • 02/04/2025




കുവൈത്ത് സിറ്റി: വേനൽക്കാലത്ത് പൂർണ്ണമായ പ്രവർത്തനത്തിനുള്ള തയ്യാറെടുപ്പിനായി ചില വൈദ്യുതി ഉൽ‌പാദന യൂണിറ്റുകളിൽ നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികൾക്ക് പുറമേ, ഉയർന്ന വൈദ്യുതി ലോഡുകൾ കാരണം ചില കാർഷിക, വ്യാവസായിക മേഖലകളിലെ ചില ഭാഗങ്ങളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കാൻ നിർബന്ധിതരാകുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തെ വൈദ്യുത സംവിധാനത്തിന്റെ സ്ഥിരത നിലനിർത്തുന്നതിനാണ് ഈ കട്ട് ഓഫ് നടപ്പിലാക്കുന്നത്.

പവർകട്ട് മൂന്ന് മണിക്കൂറിൽ കൂടില്ലെന്നും, ലോഡുകൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈദ്യുതി അതോറിറ്റി വെളിപ്പെടുത്തി.
വൈദ്യുതി വിച്ഛേദിക്കേണ്ടി വന്നേക്കാവുന്ന മേഖലകൾ ഇവയാണെന്ന് വൈദ്യുതി മന്ത്രാലയം അറിയിച്ചു. കാർഷിക മേഖലകൾ: റൗദതൈൻ - വഫ്ര - അബ്ദലി. വ്യാവസായിക മേഖലകൾ: അബ്ദുല്ല തുറമുഖം - സുബ്ഹാൻ - അൽ-റായ് - ഷുവൈഖ് വ്യാവസായിക മേഖല.

Related News