സെൻട്രൽ ബാങ്ക് നിയമങ്ങൾ പാലിച്ചില്ല; നിരവധി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി

  • 03/04/2025


കുവൈത്ത് സിറ്റി: കുവൈത്ത് സെൻട്രൽ ബാങ്കിന്‍റെ ആവശ്യകതകൾക്കനുസൃതമായി, എക്സ്ചേഞ്ച് കമ്പനികളെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന നിയമങ്ങൾ നടപ്പിലാക്കിയതിനെ തുടർന്ന് രാജ്യത്തെ നിരവധി പണമിടപാട് സ്ഥാപനങ്ങൾ അവരുടെ പ്രവർത്തനം നിർത്തിവച്ചു. സെൻട്രൽ ബാങ്ക് നിയമം നടപ്പിലാക്കുന്നതിനുള്ള സമയപരിധി മാർച്ച് 31-ന് അവസാനിച്ചിരുന്നു. സമയപരിധി അവസാനിച്ചതോടെ വാണിജ്യ വ്യവസായ മന്ത്രാലയം, മന്ത്രി ഖലീഫ അൽ-അജീലിന്റെ നേതൃത്വത്തിൽ കുവൈത്തിലുടനീളമുള്ള എക്സ്ചേഞ്ച് സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് മൂന്ന് സംഘങ്ങളുമായി പരിശോധന നടത്തി. തീരുമാനങ്ങൾ പാലിക്കാത്ത 138 സ്ഥാപനങ്ങളിൽ ഒരെണ്ണം മാത്രമാണ് അടച്ചത്, മറ്റുള്ളവ പ്രവർത്തനരഹിതമായി തുടരാൻ തീരുമാനിച്ചു. എല്ലാ എക്സ്ചേഞ്ച് സ്ഥാപനങ്ങളും കുറഞ്ഞത് 2 മില്യൺ കുവൈത്തി ദിനാർ മൂലധന ആവശ്യകതയുള്ള എക്സ്ചേഞ്ച് കമ്പനികളാക്കി മാറ്റണമെന്ന് സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടിരുന്നു.

Related News